Posts

പുത്തൻപുരക്കൽ ഇക്കാക്കോ കത്തനാരുടെ 248 -ആം ഓർമ്മ ദിനം

Image
പുത്തൻപുരക്കൽ  ഇക്കാക്കോ കത്തനാരുടെ 248 -ആം ഓർമ്മ ദിനം ചമ്പക്കുളം കല്ലൂർക്കാട് മർത്ത മറിയം ബസിലിക്ക ഇടവകക്കാരനായിരുന്ന പുത്തൻപുരക്കൽ   ഇക്കാക്കോ  കത്തനാരുടെ രക്ത സാക്ഷിത്വത്തിന്റെ 248 ആം വാർഷികം ഈ വരുന്ന ഫെബ്രുവരി 13 -ആം തീയതിയാണ് . അന്നേ ദിവസം രാവിലെ  7 .00 മണിക്ക് കല്ലൂർക്കാട് മർത്ത മറിയം ബസിലിക്കയിൽ അദ്ദേഹത്തിന്റെ സ്മരണക്കായി പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നതാണ്. ഇക്കാക്കോ കത്തനാർ ഇടപ്പള്ളി പള്ളിയിലെ വികാരിയായിരിക്കെ വിദേശ മിഷനറി മാരുടെ ക്രൂരതക്കും പീഡനത്തിനും വിധേയനായി കൊല്ല വർഷം 946 കുംഭം 5 ബുധനാഴ്ച (AD 1771 ഫെബ്രുവരി 13 ) ദിവംഗതനായി. അവസാന ദിനങ്ങളിൽ  കുമ്പസ്സാരിച്ചു കുർബാന സ്വീകരിക്കുന്നതിനു വേണ്ടി അപേക്ഷിച്ചിട്ട് അതുപോലും അനുവദിക്കാതിരുന്ന മിഷനറിമാർ അദ്ദേഹത്തിന്റെ ശരീരം ഒരു പായയിൽ പൊതിഞ്ഞുകെട്ടി വരാപ്പുഴ പള്ളിയുടെ പറമ്പിലുള്ള ഒരു കുളത്തിന്റെ സമീപം അടക്കി എന്ന് വർത്തമാന പുസ്തകത്തിന്റെ രചയിതാവായ പാറേമ്മാക്കൽ തൊമ്മൻ കത്തനാർ (പാറേമ്മാക്കൽ ഗോവർണദോർ )രേഖപ്പെടുത്തിയിട്ടുണ്ട് . .തുടര്ന്നു തിരുവിതാംകൂർ  മഹാരാജാവിന്റെ ഒരു മന്ത്രി AD 1778  ൽ ഈ കാര്യത്തിൽ കുറ്റ വിചാരണ നടത്തി